മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു . നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 144 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത് .
തമിഴ്നാട് 1200 ഘനയടി വെള്ളം പോകുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവുണ്ട്. 2400.9 അടിയായി കുറഞ്ഞു.
നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്തതോടെ കഴിത്ത ദിവസം ചെറുതോണി ഡാമിൻറെ ഷട്ടർ അടച്ചിരുന്നു. ഡാമിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
english summary; water level in Mullaperiyar Dam remains at 141.95 feet
you may also like this video;