Site icon Janayugom Online

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് 136.80 അടിയായി ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ജലനിരപ്പ് 138 അടിയിൽ എത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 140 അടിയിലാണ് ആദ്യ ജാഗ്രത നിർദ്ദേശം പ്രഖ്യാപിക്കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് ആണ്. സെക്കൻഡിൽ 2150 ഘനയടി വെള്ളം തമിഴ്‌നാടിന് നല്‍കുന്നത്.

ENGLISH SUMMARY:Water lev­el in Mul­laperi­yar Dam ris­es; First warning
You may also like this video

Exit mobile version