മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നുവെന്ന് റിപ്പോര്‍ട്ട്. 138.90 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. വയനാട് ബാണാസുര ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. 10 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 8.50 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 3545 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്തൊക്കെ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. സെക്കന്‍ഡില്‍ ശരാശരി പതിനായിരത്തോളം ഘന അടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ഡാമിന്റെ 6 ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവും 4 ഷട്ടര്‍ 30 സെന്റിമീറ്റര്‍ വീതവും തുറന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ എല്ലാ ഷട്ടറുകളും 0.60 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 4957 ക്യുസക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുകയാണ്. 2385.18 അടിയായി ജലനിരപ്പുയര്‍ന്നു. ഡാമില്‍ നിന്ന് 200 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കും. ആദ്യ ഘട്ടത്തില്‍ 150 ക്യുമെക്സ് വെള്ളമാവും പുറത്തേക്കൊഴുക്കുക. കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 756.50 മീറ്റര്‍ ആയി ഉയര്‍ന്നു.
English summary; Water level rises in Mullaperiyar Dam; Banasura Dam opened
You may also like this video;