Site icon Janayugom Online

വാട്ടർ മെട്രോ ജെട്ടി: ഹരിത ട്രിബ്യൂണൽ വിധിക്ക് സ്റ്റേ

കൊച്ചി വാട്ടര്‍ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. വാട്ടര്‍ ജെട്ടി നിര്‍മ്മാണം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനാണ് സ്‌റ്റേ.

ഹരിത ട്രിബൂണലിന്റെ ഇടക്കാല വിധ അനുചിതവും നിയമവിരുദ്ധവുമാണ് എന്ന് ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി വിധി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നേട്ടീസ് അയക്കാനും വേനലവധിക്ക് ശേഷം പരിഗണിക്കാനും ഹൈക്കോടതി തീരുമാനിച്ചു.

വാട്ടർ മെട്രോ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇതേ ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാരൻ സുപ്രീ കോടതിയിൽ പോയെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

Eng­lish summary;Water Metro Jet­ty: Stay tuned for the Green Tri­bunal verdict

You may also like this video;

Exit mobile version