രാജ്യത്ത് മഴ കുറഞ്ഞതോടെ ജല സംഭരണികളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ് ഉണ്ടായത്. അടുത്ത ആഴ്ചയോടെയെങ്കിലും മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ളതായി ദി വെതര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷം എല്‍നിനോ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഈ മാസത്തില്‍ 16–17 ശതമാനം മഴയാണ് ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ മഴയില്‍ 31 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ മാത്രം 56 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ 54 ശതമാനവും കിഴക്കൻ , വടക്കുകിഴക്കൻ ഇന്ത്യയില്‍ 15 ശതമാനവും കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍ പടിഞ്ഞാറൻ ഇന്ത്യയില്‍ 31 ശതമാനം മഴ അധികമായി ലഭിച്ചു. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബൻസുകളാണ് ഇതിന് കാണമായി പറയുന്നത്.
എന്നാല്‍ ഇത് മൂലം രാജ്യത്തെ 146 പ്രധാന ജലസംഭരണികളില്‍ ജലത്തിന്റെ അളവ് യഥാര്‍ത്ഥ സംഭരണ ശേഷിയായ 17818.5 കോടി ക്യുബിക് മീറ്ററില്‍ നിന്ന് 4623.1 കോടി ക്യുബിക് മീറ്ററായി കുറഞ്ഞു.
കര്‍ണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജലസംഭരണികളില്‍ സംഭരണശേഷിയുടെ 21 ശതമാനം ജലം മാത്രമാണുള്ളത്. കിഴക്കൻ മേഖലയില്‍ ഇത് 17 ശതമാനവും പടിഞ്ഞാറൻ, മധ്യ, വടക്കൻ മേഖലയില്‍ യഥാക്രമം 23, 32, 39 ശതമാനം എന്നിങ്ങനെയാണ് ജലത്തിന്റെ അളവ്.
english summary;Water level decreases; Eight percent less than the previous year