Site iconSite icon Janayugom Online

മുതുകുളം തട്ടാരുമുക്കിൽ ജലവിതരണ പൈപ്പ് പൊട്ടി

മുതുകുളം തട്ടാരുമുക്കിൽ ജലവിതരണ പൈപ്പ് പൊട്ടി. കാർത്തികപ്പള്ളി കായംകുളം റോഡിൽ കലുങ്കും ഓടയും നിർമിക്കാനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. റോഡിന്റെ കിഴക്കുഭാഗം ചേർന്നു പോകുന്ന പ്രധാന വിതരണ പൈപ്പാണ് പൊട്ടിയിട്ടുളളത്. അതിനാൽ വലിയ തോതിലാണ് കുടിവെളളം നഷ്ടപ്പെടുന്നത്. കലുങ്കിനായെടുത്ത കുഴി നിറഞ്ഞു കിഴക്കുവശത്തെ ഓടയിലേക്കാണ് ഒഴുകിപ്പൊക്കൊണ്ടിരിക്കുന്നത്.

ഇതുകാരണം കഴിഞ്ഞ ആറ് ദിവസത്തിലേറെയായി മുതുകുളത്തിന്റെ മധ്യ കിഴക്കൻ ഭാഗങ്ങളിൽ കുടിവെളളക്ഷാമമാണ്. പ്രത്യേകിച്ച് തട്ടാരുമുക്കിന്റെ കിഴക്കൻ പ്രദേശത്ത് ഒട്ടും വെളളം കിട്ടാത്ത അവസ്ഥയാണ്. വലിയ ബുദ്ധിമുട്ടാണ് ഇവിടങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്നത്. ഇത്രയും ദിവസങ്ങളായിട്ടും നന്നാക്കാനുളള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. എത്രയും വേഗം പൈപ്പ് നന്നാക്കാനുളള നടപടികൾ ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Water sup­ply pipe burst in Mutuku­lam Thattarumuk

Exit mobile version