Site iconSite icon Janayugom Online

വാട്ടർടാങ്ക് വിതരണം ചെയ്തു

മുഹമ്മ ഗ്രാമപഞ്ചായത്ത് 2021 — 22 വാർഷിക പദ്ധതിയിൽപ്പെടുത്തി 33 എസ് സി കുടുംബങ്ങൾക്കായി അനുവദിച്ച വാട്ടർ ടാങ്ക് വിതരണം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വാട്ടർ ടാങ്ക് വിതരണോദ്ഘാടനം നടത്തി. മുഹമ്മ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി സി മഹീധരൻ, ലൈല ഷാജി, ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ് അസിസ്റ്റന്റ് സെക്രട്ടറി സീമാ റോസ് എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഡി വിശ്വനാഥൻ സ്വാഗതവും മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി വിനോദ് നന്ദിയും പറഞ്ഞു.

Exit mobile version