Site iconSite icon Janayugom Online

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, പ്രിയങ്ക ഗാന്ധിയോട് മറുപടി തേടിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യ ഹരിദാസ് ഹർജി സമർപ്പിച്ചത്. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി, ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി പ്രിയങ്ക ഗാന്ധിക്ക് നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Exit mobile version