Site iconSite icon Janayugom Online

വയനാട്: സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് വനംമന്ത്രി രാജിവയ്ക്കണമെനന്നും വനംമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കില്ലെന്നും അറിയിച്ച് യോ​ഗം നടക്കുന്ന ഹാളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോവുകയായിരുന്നു. 

പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോ​ഗം വിളിച്ചത്.

മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്. കാട്ടാനക്കലിയിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ എത്തും.
Eng­lish Summary:
Wayanad: Con­gress boy­cotts all-par­ty meeting

you may also like this video:

Exit mobile version