Site iconSite icon Janayugom Online

വയനാട് ‍ഡിസിസി ട്രഷററും, മകനും വിഷം കഴിച്ച നിലയില്‍

വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററുമായ വിജയനും, ഇളയമകനും ഗുരതരാവസ്ഥയില്‍. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 9മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ. എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.

Exit mobile version