Site iconSite icon Janayugom Online

മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടികൊണ്ട് പോയ പ്രതിയെ പൊലീസ് പിടികൂടി. കുട്ടിയെ കാണാതായിയെന്നാണ് ലഭിച്ച പരാതി. എന്നാല്‍ അത് തട്ടികൊണ്ട് പോവലാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

Exit mobile version