Site iconSite icon Janayugom Online

ഗാന്ധിജിയുടെ ചിത്രം യൂത്ത് കോൺഗ്രസുകാര്‍ തഴെയിട്ടതാണോ വല്യ കാര്യം? വൈറലായി എം എം ഹസന്റെ വാക്കുകള്‍

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെ വാര്‍ത്താസമ്മേളനം. വല്യ കാര്യമല്ലേ കണ്ടുപിടിച്ചതെന്ന പരിഹാസവും താൻ കണ്ട ദൃശ്യങ്ങളിൽ അങ്ങിനെയില്ല എന്നുമായിരുന്നു ഹസന്റെ ആദ്യ പ്രതികരണം. യൂത്ത്‌ കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്‌നമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുചോദ്യമായി എം എം ഹസന്‍ ചോദിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ 25ന് തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗാന്ധിജിയുടെ ചിത്രം എസ്‌എഫ്‌ഐക്കാർ താഴെയിട്ട്‌ അപമാനിച്ചുവെന്ന തരത്തിൽ വലിയ പ്രചരണമാണ്‌ നടക്കുന്നത്. എന്നാല്‍ എസ്എഫ്ഐക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തതെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

https://www.facebook.com/100001922188578/videos/3165906790325913/

Eng­lish Sum­ma­ry; wayanad rahul gand­hi office attack, MM Has­san’s words go viral
You may also like this video

Exit mobile version