Site iconSite icon Janayugom Online

വയനാട് ദുരന്തം; സൂചിപ്പാറയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി

**EDS: HANDOUT IMAGE VIA NDRF** Wayanad: National Disaster Response Force (NDRF) personnel cooduct rescue operation after huge landslides in the hilly areas near Meppadi, in Wayanad district, Kerala, Tuesday, July 30, 2024. (PTI Photo) (PTI07_30_2024_000052B)

വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ശരീരാവശിഷ്ടവും കണ്ടെത്തി. ഉരുൾപൊട്ടൽ ഉണ്ടായി പതിനൊന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

ചെങ്കുത്തായ പാറകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തിരച്ചിൽ ഏറെ ദുഷ്കരമാണ്. ശക്തമായ കുത്തൊഴുക്കും മഴയും കാരണം പുഴമുറിച്ച് കടന്ന ഈ പ്രദേശങ്ങളിൽ കാര്യമായ തിരച്ചിൽ നടത്താൻ‌ നേരത്തെ കഴിഞ്ഞിരുന്നില്ല. വനംവകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരും സന്നദ്ധപ്രവർത്തകരുമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്. കണ്ടെത്തി മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമാണെന്ന് ദൗത്യസംഘം അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന നി​ഗമനത്തിൽ തിരച്ചിൽ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പു‍ഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരൽ മലയിലുമെല്ലാം ജനകീയ തിരച്ചിൽ നടക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Wayanad Tragedy; Four dead bod­ies were found at Suchipara
You may also like this video

Exit mobile version