Site iconSite icon Janayugom Online

വയനാടിന്റെ സഹായം: കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമെന്ന് എം വി ഗോവിന്ദന്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഏത് കാററഗറിയില്‍ പെടുത്തിയാലും സഹായം കിട്ടണമെന്നും അത് കേരളത്തിന്റെ ഒററക്കെട്ടായ ആവശ്യമാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കേന്ദ്രം പണം നല്‍കാത്തതിലുള്ള പ്രതിഷേധമാണ് വരുന്ന ദിവസങ്ങളില്‍ ഉയരാന്‍ പോകുന്നത്.പുനരധിവാസത്തിന് കേരളത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അകത്തും പുറത്തും നിന്നുകൊണ്ട് ആളുകൾ പല കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ലോക നിലവാരത്തിലുള്ള മാതൃകയിൽ പുനരധിവാസം ചെയ്യും.കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷത്തിന്‍റെ ഭാഗമാണ് ഈ സഹായം നിഷേധിക്കൽ.രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തതെന്ന് വ്യക്തമാണ്.ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്‍റേത്. ലീഗിന്‍റേയും കോൺഗ്രസിന്‍റേയും ഭാഷ കേരളത്തിനെതിരെയുള്ളതാണ്.കള്ളവോട്ട് ചേർത്തത് കോൺഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

കള്ളവോട്ട് ചേർത്ത് ശീലമുള്ളവരാണ് ഷാഫി പറമ്പിലും രാഹുലും. പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്‍റെ ഭാഗമാണ്. സരിൻ ഇന്നലെയെല്ലാം വ്യക്തമാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട വോട്ട് മാറ്റണം.

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലുണ്ടാക്കിയിട്ടുണ്ട്. വിഡി സതീശൻ ബിജെപിക്ക് എതിരെ ഒന്നും മിണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടുകൾ ബൂത്തിന് മുന്നിൽ എഴുതി വെക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വ്യാജ വോട്ടിനെ പറ്റി പ്രചരിപ്പിക്കും. പ്രചരണം നടക്കുമ്പോൾ നാണം ഉള്ളവർ വോട്ട് ചെയ്യാൻ വരുമോയെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

Exit mobile version