Site iconSite icon Janayugom Online

വിദ്യാഭ്യാസമേഖലയിലെ സാങ്കേതികതയിൽ നാം മുന്നേറണം : ടി പി ശ്രീനിവാസൻ

വിദ്യാഭ്യാസമേഖലയിലെ സാങ്കേതികതയിൽ നാം മുന്നേറണമെന്നു ടി പി ശ്രീനിവാസൻ. കോളജുകളിലെ പ്രിൻസിപ്പൽമാർ പോലും കംപ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ടു എത്ര നാളായി.ഓപ്പൺ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നതിനും നാം ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. കോളജ് അധ്യാപകർക്കു നല്ല അധ്യാപക പരിശീലനം നൽകേണ്ടതുണ്ട്.
അതിനായി മാത്രം ഒരു സർവകലാശാല കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല മാർത്തോമ്മാ കോളജിലെ നവീകരിച്ച ഓഡിറ്റോറിയം സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഡോ.ടി കെ മാത്യു വർക്കി, മുൻ പ്രിൻസിപ്പൽ പ്രഫ.എൻ എം മാത്യു, കോളജ് ട്രഷറർ തോമസ് കോശി, ഗവേണിങ് കൗൺസിലംഗം മോഹൻ വർഗീസ് പ്രസംഗിച്ചു.

Exit mobile version