രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് രാജ് താക്കറെ. ഇതേ ആവശ്യം പ്രധാനമന്ത്രിയോട് പറയുന്നതായും മഹാരാഷ്ട്ര നവനിർമാൺ സേന നേതാവു കൂടിയായ രാജ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം പുനെയിൽ നടന്ന റാലിയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.
‘രാജ്യത്ത് കഴിയാവുന്നത്ര വേഗത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് പ്രധാമന്ത്രിയോട് ഞാൻ ആവശ്യപ്പെടുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനും ഒപ്പം ഔറംഗബാദിന്റെ പേര് സാംമ്പാജിനഗർ എന്നാക്കി മാറ്റാനും പ്രധാനമന്ത്രി വേണ്ട നടപടികൾ സ്വീകരിക്കണം, ’ രാജ് താക്കറെ പറഞ്ഞു.
നേരത്തെ മുംബൈയിലും, ഔറംഗബാദിലും രാജ് താക്കറെ നടത്തിയ റാലികൾ വലിയ വിവാദങ്ങൾക്ക് വഴി സൃഷ്ടിച്ചിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇത് നടപ്പാക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്നും രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചിരുന്നു.
English summary;We need a unified civil code and population control law: Raj Thackeray
You may also like this video;