നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ പൊലിസ് അനധികൃത ആയുധ നിര്‍മ്മാണ നിർമ്മാണശാല പിടിച്ചെടുത്തു . മഥുരയിലെ ദൗലത്പൂരിലാണ് സംഭവം.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്‌ഡിലാണ് അനധികൃത ആയുധ നിർമ്മാണശാലയിൽ നിന്ന് നിരവധി വെടിയുണ്ടകളും ആയുധങ്ങളും കണ്ടെടുത്തത്.
8 പിസ്റ്റളുകൾ, 4 തോക്കുകൾ, 13 വെടിയുണ്ടകൾ, ആയുധ നിർമാണ സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.പിടിയിലായ പ്രതി ഫാക്ടറി നടത്തിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ദൗലത്പൂർ സ്വദേശിയായ സാഹുനും സഹായി താഹിറും ഒളിവിലാണെന്നും എസ്എസ്പി ഗൗരവ് ഗ്രോവർ അറിയിച്ചു.
English summary:Weapons manufacturing under the guise of elections
you may like this video