Site icon Janayugom Online

ഇറക്കം കുറഞ്ഞ പാന്റ് ധരിച്ച് പരീക്ഷയെഴുതാമോ, പുതിയ വിവാദം

assam girl

ഇറക്കം കുറഞ്ഞ പാന്റ്സ് (മുട്ടോളമെത്തുന്ന പാന്റ്സ്) ധരിച്ച് പരീക്ഷയെഴുതാമോ. അതും പെണ്‍കുട്ടികള്‍. അസമിലെ പുതിയ വിവാദം പെണ്‍കുട്ടി ഇറക്കം കുറ‍ഞ്ഞ പാന്റ്സ് ധരിച്ചെത്തിയതും തുടര്‍ന്നുള്ള നടപടികളുമാണ്. പരീക്ഷയെഴുതണമെങ്കില്‍ മുട്ടിന് താഴെയുളള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചിരിക്കണമെന്നാണ് പരീക്ഷാഹാളിലെ പരിശോധകന്‍ വിധിച്ചത്. കോളജ് അധികൃതരും ഇതേനിലപാടാണ് സ്വീകരിച്ചത്.

ബുധനാഴ്ച തേജ്പൂരില്‍ നടന്ന കാര്‍ഷിക സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. പരിശോധകന്റെ നിര്‍ദ്ദേശത്തെ വിദ്യാര്‍ത്ഥിനി ചോദ്യം ചെയ്തുവെങ്കിലും അംഗീകരിച്ചില്ല. പ്രത്യേക വസ്ത്രം വേണമെന്ന് നിര്‍ദ്ദേശമില്ലെന്നും ഇതേ വസ്ത്രം ധരിച്ചാണ് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്)യ്ക്ക് ഹാജരായതെന്നും പറഞ്ഞുവെങ്കിലും അതും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥിനിക്കൊപ്പമെത്തിയ പിതാവ് സമീപത്തെ കടയില്‍ചെന്ന് പകരം വസ്ത്രം വാങ്ങി എത്തിയപ്പോഴേയ്ക്കും കോളജ് അധികൃതര്‍തന്നെ മുട്ടിന് താഴെയുള്ള ഭാഗം കര്‍ട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് പരീക്ഷയെഴുതാന്‍ വിടുകയായിരുന്നു. ഇത് പെണ്‍കുട്ടിയില്‍ വലിയ മാനസിക സമ്മര്‍ദമാണുണ്ടാക്കിയതെന്ന് പിതാവ് ബാബുള്‍ തമുലി മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു.

Eng­lish Sum­ma­ry: Wear­ing low-cut pants is a new controversy

You may like this video also

Exit mobile version