Site icon Janayugom Online

വിവാഹ ആഘോഷം അതിരുവിട്ടു, തോക്ക് വച്ച് ഫോട്ടോഷൂട്ട്; വധുവിന്റെ മുഖത്തേക്ക് തീ ആളിക്കത്തി; വീഡിയോ

ആളുകൾക്ക്, അവരുടെ വിവാഹദിനം അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി കണക്കാക്കപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. സോഷ്യൽ മീഡിയയില്‍ വൈറലാകാനും മറ്റും ഇപ്പോള്‍ വിവാഹ ആഘോഷങ്ങള്‍ അപകടം നിറഞ്ഞ സാഹസികതകള്‍ വരെ കാട്ടിക്കൂട്ടാറുണ്ട്. അത്തരത്തില്‍ നടത്തിയ ഒരു വിവാഹ ആഘോഷത്തിനിടയില്‍ നടന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മഹാരാഷ്ട്രയിലെ ജുന്നറില്‍ വിവാഹ വേദിയില്‍ സന്തോഷത്തോടെ കയ്യില്‍ തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വധുവിനെയും വരനെയുമാണ് നമുക്ക് ദൃശ്യങ്ങളില്‍ കാണാനാകുക. പിന്നീട് വീഡിയോയ്ക്ക് വേണ്ടി ഇരുവരും തോക്കുകള്‍ പൊട്ടിക്കുന്ന സമയത്ത്, പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് തോക്കും കഴുത്തിലണിഞ്ഞിരുന്ന പൂമാലയും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുന്നതും വൈറലാകുന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയയതാണ് ഈ വീഡിയോ.

Eng­lish Sum­ma­ry: Wed­ding stunt gone wrong: Sparkling gun blows up in bride’s face while pos­ing for camera
You may also like this video

Exit mobile version