കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകാശ്മീരിൽ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദിവസേന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യവും വർധിച്ചുവരുന്ന പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്താണ് തീരുമാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച കാശ്മീരിൽ 2,456 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് വെള്ളിയാഴ്ച ഉണ്ടായത്. രാത്രി യാത്രാ നിരോധനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഒൻപത് മുതൽ രാവിലെ ആറു വരെയാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും കോളജുകളും കോച്ചിംഗ് സെന്ററുകളും നേരത്തെ അടച്ചിരുന്നു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഓഫീസുകളിൽ എത്താൻ അനുമതിയുള്ളൂ. സിനിമാ ഹാളുകൾ, തീയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ 25 ശതമാനം ആളുകളുമായി പ്രവർത്തിപ്പിക്കാം. ഹാളിലും പൊതുസ്ഥലങ്ങളിലുമുള്ള പരിപാടികൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കിയിട്ടുണ്ട്.
English summary;weekly lockdown announces in Jammu and Kashmir
you may also like this video;