Site icon Janayugom Online

കോവിഡ് വ്യാപനം; വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു,രാത്രിയിലും നിരോധനം

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു​കാ​ശ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ദി​വ​സേ​ന കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് അറിയിച്ചു. 

വെ​ള്ളി​യാ​ഴ്ച ​കാ​ശ്മീ​രി​ൽ 2,456 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ​ത്. രാ​ത്രി യാ​ത്രാ നി​രോ​ധ​നം നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ് നൈ​റ്റ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളും നേ​ര​ത്തെ അടച്ചിരുന്നു. 

ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഓ​ഫീ​സു​ക​ളി​ൽ എ​ത്താ​ൻ അ​നു​മ​തി​യു​ള്ളൂ. സി​നി​മാ ഹാ​ളു​ക​ൾ, തീ​യ​റ്റ​റു​ക​ൾ, മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ജി​മ്മു​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ എ​ന്നി​വ 25 ശ​ത​മാ​നം ആ​ളു​ക​ളു​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഹാ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 25 ആ​യി ചുരുക്കിയിട്ടുണ്ട്.
Eng­lish summary;weekly lock­down announces in Jam­mu and Kashmir
you may also like this video;

Exit mobile version