റഷ്യ ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികളെ ക്ഷണിച്ച് ഉക്രെയ്ന്‍. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് സെലന്‍സ്‌കി. ഇവര്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട ഉക്രെയ്ന് വേണ്ടി പടക്കളത്തിലേക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് ഉക്രെയ്ന്‍ അറിയിച്ചു. വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. പുതിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് നടപ്പാക്കുന്നത്.
English Summary: welcomes foreigners to fight for Ukraine
You may also like this video