സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ, സി.സി.സി. മലയാളി സമാജവുമായി ചേർന്ന് റാസ് ലഫാൻ ഇൻടസ്ട്രിയൽ സിറ്റിയിലെ ഗ്ലോബൽ വില്ലേജിൽ പ്രവാസികൾക്കായുള്ള ക്ഷേമനിധി പദ്ധതികളെയും പുനരധിവാസ പദ്ധതികളെയും പറ്റിയുള്ള ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഗ്ലോബൽ വില്ലേജിലെ സി4 ക്യാമ്പിൽ ജനുവരി 27 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പയിന് സിസിസി മലയാളിസമാജം പ്രസിഡന്റ് ജോപ്പൻ ആന്റണി അദ്ധ്യക്ഷം വഹിച്ചു. യുവകലാസാഹിതി ജോ. സെക്രട്ടറിയും , സിസിസി മലയാളി സമാജം രക്ഷാധികാരിയുമായ റജി പുത്തൂരാൻ ക്യാമ്പയിന് സ്വാഗതം ആശംസിച്ചു.
ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ യുവകലാസാഹിതി സെക്രട്ടറിരാഗേഷ് കുമാർ, യുവകലാസാഹിതി നോർക്ക വിങ്ങ് താൽക്കാലിക ചുമതലക്കാരൻ ഷാൻ പേഴുംമൂട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൾ റൗഫ് കൊണ്ടോട്ടി നോർക്കയെക്കുറിച്ചും പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് പദ്ധതികൾ, മറ്റു പുനരധിവാസപദ്ധതികളെ കുറിച്ചും ക്ലാസെടുത്തു, പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്തു.
നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പയിനിൽ യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം ജീമോൻ ജേക്കബ്ബ് , ഷാൻ പേഴുംമൂട് , മലയാളി സമാജം സെകട്ടറി സാമുവൽ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പേർ പ്രവാസി ക്ഷേമ പദ്ധതി കളിലും, ഐസിബിഎഫ് ഇൻഷ്വറൻസ് പദ്ധതികളിലും ചേരുകയുണ്ടായി.
യോഗത്തിന് യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം ലാലുവും, മലയാളി സമാജം എക്സിക്യൂട്ടീവ് അംഗം ജോൺ ബിനുമോനും രണ്ട് സംഘടനകളെയും പ്രതിനിധീകരിച്ച് നന്ദി അറിയിച്ചു.
English Summary: Welfare fund-rehabilitation schemes for expatriates: Awareness campaign organized under the leadership of Yuva Kala Sahitya
You may like this video also