Site iconSite icon Janayugom Online

മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെൽഫെയർ പാർട്ടി; 10 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലേക്ക് വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. മുൻസിപ്പാലിറ്റിയിലെ പത്തു സീറ്റുകളിലേക്കാണ് വെൽഫയർ പാർട്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ നാലു സീറ്റുകളിൽ യുഡിഎഫുമായി ചേർന്നാണ് മത്സരിച്ചിരുന്നത്. നിലവിൽ 18,19,20,21 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

ഡിവിഷൻ 18 കണക്കുപറമ്പിൽ മുഹമ്മദ് നസീം എ പി, ഡിവിഷൻ 19 മംഗലശ്ശേരിയിൽ മുൻ കൗൺസിലർ കൂടിയായ ശഫീഖ് മാടായി, ഡിവിഷൻ 20 ചേന്ദമംഗല്ലൂരിൽ ബനൂജ വടക്കു വീട്ടിൽ, ഡിവിഷൻ 21 പുൽപ്പറമ്പിൽ വെൽഫെയർ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ജസീല കെ സി എന്നീ സ്ഥാനാർത്ഥികളെയാണ് ജില്ലാ പ്രസിഡൻറ് പ്രഖ്യാപിച്ചത്.

Exit mobile version