Site icon Janayugom Online

ക്ഷേമ പെൻഷൻ: 900 കോടി രൂപ അനുവദിച്ചു

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 29 മുതൽ പെൻഷൻ വിതരണം ചെയ്യും. ഏപ്രില്‍ മുതല്‍ കൃത്യമായി ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗാപാല്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മൂന്ന് ഗഡു പെന്‍ഷന്‍ അനുവദിച്ചിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 

Eng­lish Summary:Welfare Pen­sion: Rs.900 crore sanctioned
You may also like this video

Exit mobile version