കുഞ്ഞിന്റെ നൂൽ കെട്ട് ചടങ്ങ് ദിനത്തിലുണ്ടായ അപകടത്തിൽ യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം. കാസർകോട് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര കസ്‌തൂർബാനഗറിലെ മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ഞായർ പുലർച്ചെ 12.30ന് തേവരലൂർദ് മാതാപള്ളിക്ക് എതിർവശമായിരുന്നു അപകടമുണ്ടായത്.
സൂഫിയാന്റെ കുഞ്ഞിനായി പാംബർ വാങ്ങാൻ പോയതാണ്. ഇരുവരും സഞ്ചരിച്ച ബൈക്ക് തൂണിൽ ഇടിക്കുകയും റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച ബൈക്ക് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലേക്ക് വീണു. സൂഫിയാന്റെ സുഹൃത്തിന്റേതായിരുന്നു ബൈക്ക്. ആഷിഖാണ് സൂഫിയാന്റെ പിതാവ്. ഭാര്യ: മാളവിക. മീനാക്ഷിയുടെ അച്ഛൻ രാജു.