പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ വ്യോമപാതകൾ ഭാഗിഗമായി തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ 7 വരെ 52,000ത്തിലധികം പേരാണ് തിരികെയെത്തിയെന്ന് ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലൂടെയാണ് മന്ത്രാലയം സ്ഥിരീകരിച്ചത്.
സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സർവിസുകൾ ആരംഭിച്ചതെന്നും പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

