Site icon Janayugom Online

പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പ്; 133 യൂണിറ്റ് കേന്ദ്ര സേനയെ വിന്യസിക്കും

ഏപ്രില്‍ 12 ന് പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 133 യൂണിറ്റ് കേന്ദ്ര സേനയെ വിന്യസിക്കും. മാര്‍ച്ച് 28ന് സൈന്യം ബംഗാളിലെത്തും. അസന്‍സോള്‍, ബാലിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്്. തെരഞ്ഞെടുപ്പ് ഫലം ഏപ്രില്‍ 16ന് പ്രഖ്യാപിക്കും.

ഇതില്‍ 50 സിആര്‍പിഎഫ് യൂണിറ്റുകളും ബിഎസ്എഫിന്റെ 45 യൂണിറ്റുകളും സിഐഎസ്എഫിന്റെ 10 യൂണിറ്റുകളും ഐടിബിപിയുടെ 13 യൂണിറ്റുകളും എസ്എസ്ബിയുടെ 15 യൂണിറ്റുകളും ഉള്‍പ്പെടുന്നു.

ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി പലതവണ ആവശ്യമുന്നയിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ ഈ മാസമാദ്യം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 108 തദ്ദേശ സ്ഥാപനങ്ങളില്‍ 102 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

Eng­lish sum­ma­ry; West Ben­gal by-elec­tion; 133 units of Cen­tral Army will be deployed

You may also like this video;

Exit mobile version