Site iconSite icon Janayugom Online

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അതേസമയം വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ് ഉണ്ടായി. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബേറ് നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 445 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു.

73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നാണ് സര്‍വെ ഫലങ്ങളില്‍ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: West Ben­gal Pan­chay­at Elec­tion; bomb hurled at Dia­mond Har­bour count­ing centre
You may also like this video

Exit mobile version