നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ കോടതി. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണകോടതി ചോദിച്ചു. ദിലീപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണം എന്നും വിചാരണ കോടതി ഉത്തരവിട്ടു.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്. ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ഉള്ള കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2018 ഡിസംബര്‍ 13 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ചോര്‍ന്നതായാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. വിചാരണ കോടതിയിലെ പ്രധാന രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയതും ഫോറന്‍സിക് പരിശോധനയില്‍ തന്നെ ആണ്.
English summary;What authority do you have to question court employees? Court to police in Dileep case
You may also like this video;