ലേഖനത്തിന്റെ പേരില്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം ചോദിച്ച സംഭവത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി.
എന്താണ് ജോണ്‍ ബ്രിട്ടാസ് ചെയ്ത കുറ്റം? ഒരു ലേഖനത്തില്‍ രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയില്‍ കുറ്റമല്ല. ആരെങ്കിലും അതിനെ രാജ്യദ്രോഹമെന്ന് വിളിച്ചാല്‍, അവര്‍ ദുരുദ്ദേശ്യത്തോടെയാണ് പെരുമാറുന്നത്. രാാജ്യസഭാ ചെയര്‍മാന്‍ ഇത്തരം ഘടകങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ പ്രതികരിച്ചു.
നേരത്തെ ബ്രിട്ടാസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്തെത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ നടപടി വിചിത്രമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിന് പുറത്ത് ഒരംഗം സ്വന്തം മികവില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കാരണംകാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ജോണ്‍ ബ്രിട്ടാസിനുണ്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
English Summary: Binoy Vishwam supports Brittas in Rajya Sabha Speaker’s action
You may also like this video