Site icon Janayugom Online

മഹാരാജാസ് കോളേജില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തത് : ഇ പി ജയരാജന്‍

jayarajan

വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ എസ്എഫ്ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു.

വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല.അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണംനടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല.

കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും.ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ല. ജോലി നേടാൻ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്.

കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെക്കിലും പിന്തുണ നൽകിട്ടാണോ വ്യാജരേഖഉണ്ടാക്കിയതെന്ന്ഇപ്പോൾപറയ്യാൻകഴിയില്ല.എസ്എഫ്ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
What hap­pened at Mahara­ja’s Col­lege and what should not have hap­pened : EP Jayarajan

You may also like this video:

Exit mobile version