Site iconSite icon Janayugom Online

നഷ്ടമായത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറെ സ്വാധീനമുള്ള നേതാവ്

മഹാരാഷ്ട്രയിലെ ബരാമതിയിലെ വിമാനാപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രികൂടിയായ അജത് പവാര്‍ സംസ്ഥാന രാഷട്രീയത്തിലെ കരുത്തനായ നേതാവ് കൂടിയാണ്. 1959 ജൂലൈ 22‑ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ദേവലാലി പ്രവാറയിൽ അനന്തറാവു പവാറിന്റെയും അശാതായി പവാറിന്റെയും മകനായി ജനിച്ച അജിത് പവാർ 1982ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം1982‑ൽ പൂനെയി സഹകരണ മേഖലയിലൂടെയാണ് കടന്നുവന്നത്. 1991‑ൽ പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായി 16 വർഷം സേവനമനുഷ്ഠിച്ചു. അതേ വർഷം ബരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശരദ് പവാറിന് സീറ്റ് വിട്ടുകൊടുത്തു.1991‑ലെ ഉപതെരഞ്ഞെടുപ്പിൽ ബരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. തുടർന്ന് 1995, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിലും ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു ഏഴ് തവണ എംഎൽഎയായി.

മഹാരാഷ്ട്രയിൽ ഏറ്റവും കുടുതൽ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2019‑ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്ന് 80 മണിക്കൂർ മാത്രം ഉപമുഖ്യമന്ത്രിയായി. 2023‑ൽ എൻസിപി പിളർന്ന് ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയോടെ ശരദ് പവാറിനെതിരെ നീങ്ങി. തുടർന്ന് ബിജെപി-ഷിൻഡെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. 29 എംഎൽഎമാർക്കൊപ്പം ശിവസേന സർക്കാരിനൊപ്പം ചേർന്നത്.

2024 ഡിസംബർ മുതൽ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ സർക്കാരിൽ ഏകനാഥ് ഷിൻഡെയ്ക്കൊപ്പം ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 8.45ന് നടന്ന വിമാനപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെടുന്നത്. ​ഗുരുതര പരുക്കുകളോടെ അജിത് പവാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നു വീഴു​കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാൻഡിങിന് ശ്രമിക്കുന്നതിനിടെയാണ് വയലിൽ ഇടിച്ചിറങ്ങിയത്. വിമാനം പൂർണമായി കത്തി നശിച്ചിരുന്നു.അനുയായികളുടെ ഇടയില്‍ അജിത് ദാദ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് 

Exit mobile version