Site iconSite icon Janayugom Online

‘ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് മോഡെന്‍ഹെയ്മര്‍’: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ‘സിനിമാ പോസ്റ്ററു‘മായി മഹുവ മൊയ്ത്ര

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മര്‍ ചിത്രത്തിലെ കഥാപാത്രത്തിന് പകരം നരേന്ദ്ര മോഡിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര മോഡിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓപ്പണ്‍ ഹെയ്മര്‍ എന്നതിനുപകരമായി മോഡന്‍ഹെയ്മര്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലില്‍ നല്‍കിയിരിക്കുന്നത്.

‘എ ഫിലിം ബൈ- ദി നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്- മോഡന്‍ ഹെയ്മര്‍’, എന്നും ടൈറ്റിലില്‍ നല്‍കിയിരിക്കുന്നു. 5–3‑23, ദ മാന്‍ ബിഹൈന്‍ഡ് മണിപ്പൂര്‍സ് അണ്‍ഡൂയിങ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. സിനിമയുടെ പോസ്റ്ററിനു തതുല്യമായാണ് ഈ പോസ്റ്ററും ചെയ്തിരിക്കുന്നത്. നരേന്ദ്ര മോഡി, സ്മൃതി ഇറാനി, അമിത് ഷാ, എന്‍ നരേന്‍ സിങ്, രേഖ ശര്‍മ്മ എന്നിവരുടെ പേരും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. പ്രധാന കഥാപാത്രത്തിന്റെ സ്ഥാനത്ത് തൊപ്പി വച്ച മോഡിയെയും പോസ്റ്ററില്‍ കാണാം.

 

മണിപ്പൂര്‍ വിഷയത്തില്‍ കഴിഞ്ഞ 78 ദിവസവും പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രിയുടെ നടപടിയെയാണ് മഹുവ വിമര്‍ശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്ര മന്ത്രിമാരെയും മണിപ്പൂര്‍ മുഖ്യമന്ത്രിയെയും പോസ്റ്ററിലൂടെ മഹുവ വിമര്‍ശിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

Eng­lish Sum­ma­ry: ‘What’s hap­pen­ing in the coun­try now is Modenheimer

You may also like this video

Exit mobile version