ഓഗസ്റ്റിൽ 74 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ. ഐടി നിയമങ്ങള്‍ക്കനുസൃതമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇതിൽ 35 ലക്ഷം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നുവെന്നാണ് വിവരം.
“ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിൽ, മൊത്തം 7,420,748 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. ഇതിൽ 3,506,905 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് സജീവമായി നിരോധിച്ചിരിക്കുന്നു,” റിപ്പോര്‍ട്ട് വിശദമാക്കുന്നു. +91 ഫോൺ നമ്പർ വഴിയാണ് ഒരു ഇന്ത്യൻ അക്കൗണ്ടുകള്‍ തിരിച്ചറിയുക.
വാട്സ് ആപ്പ് വഴിയുള്ള ദുരുപയോഗങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ ഇന്ത്യ പ്രതിമാസ റിപ്പോർട്ടായ ‘ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ’ വ്യക്തമാക്കുന്നു.
English Summary: WhatsApp bans 74 lakh accounts in India
You may also like this video