Site iconSite icon Janayugom Online

ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നതിന് വാട്സ്ആപ്പ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കില്ല

ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നതിന് വാട്സ്ആപ്പ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട 12 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിലാണ്, കുറ്റകൃത്യം ചെയ്യാന്‍ ഒരു സംഘം ആളുകള്‍ ഗൂഢാലോചന നടത്തിയെന്ന് വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കാന്‍ കഴിയില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് വ്യക്തമാക്കിയത്.

‍ഡല്‍ഹി കലാപത്തില്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്താനും വസ്തുവകകള്‍ തകര്‍ക്കാനും, ഹിന്ദു ഐക്യം എന്ന പേരിലുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ കേസ്.

eng­lish sum­ma­ry; What­sApp chats will not be accept­ed as evi­dence that a crim­i­nal con­spir­a­cy has tak­en place

you may also like this video;

Exit mobile version