Site icon Janayugom Online

മള്‍ട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

ഒരു ഫോണിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ത് ചിന്തിച്ചിട്ടുണ്ടോ? അതിനല്ലേ വാട്സ്ആപ്പ് ബിസിനിസ് അക്കൗണ്ട്. അല്ലെങ്കിൽ, ഫോണിലെ ഡ്യുവൽ മെസ്സഞ്ചർ, പാരലൽ സ്‍പേസ് പോലുള്ള ഓപ്ഷനുകൾ ഉപയോഗിച്ചൂടെ. അതുമല്ലെങ്കില്‍ ആപ്പിനൊരു ക്ലോൺ പതിപ്പുണ്ടാക്കി അതിൽ രണ്ടാമത്തെ അക്കൗണ്ട് ലോഗിൻ ചെയ്യണം. എന്നാൽ ഇനി മുതൽ ഒരു വാട്സ്ആപ്പിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാം. അതിന് മൾട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

വാട്സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്‌സ്ആപ്പ് ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കുറച്ച് ബീറ്റ ടെസ്റ്ററുകൾക്ക് മൾട്ടി-അക്കൗണ്ട് ഫീച്ചർ ലഭിക്കുമെന്നും പ്രമുഖ വാട്സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ WABetaIn­fo റിപ്പോർട്ട് ചെയ്യുന്നു. ഒരു വാട്സ്ആപ്പിൽ അധിക അക്കൗണ്ടുകൾ ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ എങ്ങനെയെയായിരിക്കുമെന്ന് ദൃശ്യമാക്കുന്നതിനായി WABetaIn­fo സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഫീച്ചര്‍ അപഡേഷനായി ചെയ്യേണ്ടത്..

Eng­lish Summary;WhatsApp comes with mul­ti account feature

You may also like this video

Exit mobile version