സെപ്റ്റംബര്‍ മാസത്തില്‍ 22 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി വാട്ട്സ് ആപ്പ്. ഇന്നലെ പുറത്തുവിട്ട പ്രതിമാസ സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
പുതിയ ഐടി നിയമപ്രകാരം നിയമിച്ച ഗ്രീവന്‍സ് ഓഫീസര്‍ക്ക് 309 പരാതികള്‍ ലഭിച്ചതായും ഇതില്‍ അന്വേഷണം നടത്തി 50 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി.
ഗൂഗിള്‍ സെപ്റ്റംബര്‍ മാസത്തില്‍ 76,967 ഉള്ളടക്കങ്ങള്‍ നീക്കംചെയ്തിട്ടുണ്ട്. ആകെ 29,842 പരാതികളാണ് ലഭിച്ചത്. ഗൂഗിളിന്റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ 4.50 ലക്ഷം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
english summary;WhatsApp deleted 22 lakh accounts
you may also like this video;