Site icon Janayugom Online

വാട്ട്സ്ആപ്പ് മൂന്ന് ദശലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഓണ്‍ലെെന്‍ തട്ടിപ്പും ചൂഷണങ്ങളും തടയുന്നതിന്റെ ഭാഗമായി മൂന്ന് ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്‍ആപ്പ്. പുതിയ ഐടി നിയമം അനുസരിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2020 ജൂണ്‍ 16 മുതല്‍ 31 ജൂലെെ വരെയുള്ള 46 ദിവസത്തെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വിവരസാങ്കേതിക നിയമങ്ങളും വാട്‌സ്ആപ്പിന്റെ സേവന നിബന്ധനകൾ പ്രകാരവുമാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. 

ഒരു മാസത്തിനുള്ളില്‍ ലഭിച്ച 594 പരാതികളില്‍ 316 അക്കൗണ്ടുകളാണ് നിരോധിക്കേണ്ടതായി വന്നത്. അനധികൃത സ്‍പാം സന്ദേശങ്ങള്‍ കെെമാറ്റം ചെയ്യുന്നതു മൂലമാണ് ഇന്ത്യയിലെ 95 ശതമാനം അക്കൗണ്ടുകളും നിരോധിക്കുന്നതെന്നും വാട്‍സ്ആപ്പ് വ്യക്തമാക്കി. ഓണ്‍ലെെന്‍ വഴിയുള്ള തട്ടിപ്പുകളടക്കം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ പ്രതിമാസം ശരാശരി എട്ട് ദശലക്ഷം അക്കൗണ്ടുകളാണ് വാട്സ്‍ആപ്പ് നിരോധിക്കുന്നത്.
ENGLISH SUMMARY;WhatsApp froze three mil­lion accounts
YOU MAY ALSO LIKE THIS VIDEO;

Exit mobile version