Site iconSite icon Janayugom Online

വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇനി നമ്പറുള്‍ക്ക് പകരം യൂസര്‍ നെയിം

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ എത്തുന്നു. വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ ഇതോടെ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് റിപ്പോർട്ട്. വാട്ട്‌സ് ആപ്പിന്റെ ബീറ്റവേർഷൻ ഉപയോഗിക്കുന്ന iOS 23.5.0.73 അപ്‌ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണെന്നാണ് പുതിയ വിവരം. ആൻഡ്രോയ്ഡിന്റെ 2.23.5.12 വേർഷൻ ഉപയോഗിക്കുന്ന ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.
ഗ്രൂപ്പ് ചാറ്റിൽ മെസേജ് വരുമ്പോള്‍ ഇനി യൂസർ നെയിമായിരിക്കും. പുതിയ അപ്‌ഡേറ്റ് വാട്സ്ആപ്പില്‍ ആളുകളെ തിരിച്ചറിയാന്‍ വലിയ അനുഗ്രഹമായേക്കും.

Eng­lish Summary;WhatsApp group now has user­name instead of number

You may also like this video

Exit mobile version