Site iconSite icon Janayugom Online

വാട്സ്ആപ്പ് 18 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി

മാര്‍ച്ചില്‍ രാജ്യത്ത് 18 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിയെന്ന് വാട്സ്ആപ്പ്. പുതിയ ഐടി നിയമ പ്രകാരമാണ് നടപടി. ഇതേ മാസത്തില്‍ തന്നെ 579 പരാതികളാണ് ലഭിച്ചത്. 74 അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തതായും വാട്സാപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ 14 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിയിരുന്നു. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള എല്ലാ ഡിജിറ്റൽ, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും എല്ലാ മാസവും പരാതി പരിഹാരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പുതിയ ഐടി നിയമം നിഷ്കര്‍ഷിക്കുന്നത്.

Eng­lish summary;WhatsApp has closed 18 lakh accounts

You may also like this video;

Exit mobile version