Site iconSite icon Janayugom Online

വാട്സ്ആപ്പ് 17 ലക്ഷം അക്കൗണ്ടുകള്‍ നീക്കി

നവംബറില്‍ 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.

പുതിയ ഐടി നിയമം അനുസരിച്ചുള്ള ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 487 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഇന്ത്യയിലുള്ളത്.

Eng­lish Sum­ma­ry:  What­sApp has moved 17 lakh accounts

You may like this video also

Exit mobile version