യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോക്തൃ പരിധി 100 ദശലക്ഷമായി ഉയര്‍ത്താന്‍ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്ട്സ്ആപ്പ് പേയ്ക്ക് ഉപയോക്തൃ അടിത്തറ മുമ്പത്തെ പരിധിയായ 20 ദശലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കാന്‍ അനുവദിച്ചിരുന്നു. ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു പരിധിയുമില്ലാതെ യുപിഐ പേയ്മെന്റിന് അനുമതി നല്‍കണമെന്നായിരുന്നു വാട്സ് ആപ്പിന്റെ ആവശ്യം. വിഷയത്തില്‍ എന്‍പിസിഐ 100 മില്യണിന്റെ വര്‍ദ്ധിച്ച പരിധി അംഗീകരിക്കുകയായിരുന്നു.
ഇന്ത്യയില്‍ 40 കോടി ഉപഭോക്താക്കളുള്ള വാട്ട്സ്ആപ്പ് പേയുടെ ഉപയോക്തൃ അടിത്തറയിലെ വര്‍ധനവ് ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകളുടെ നിലവിലെ വിപണി നേതൃത്വത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.
ടാറ്റ ഡിജിറ്റലും യുപിഐയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് വാട്ട്സ് ആപ്പിന്റെ നിര്‍ണായക പ്രഖ്യാപനം. അതേസമയം മൂന്ന് മാസ കാലയളവില്‍ ഒരു സേവനദാതാവിനും യുപിഐയുടെ മൊത്തം ഇടപാടുകളുടെ 30 ശതമാനത്തില്‍ കൂടുതല്‍ പ്രോസസ് ചെയ്യാന്‍ കഴിയില്ലെന്ന് എന്‍പിസിഐ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
English summary;WhatsApp Pay: User limit increased to 100 million
You may also like this video;
