Site iconSite icon Janayugom Online

ഗോതമ്പ് കയറ്റുമതി നിര്‍ത്തലാക്കല്‍: ജി 7 രാജ്യങ്ങൾ അപലപിച്ചു

രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ, ജി 7 രാജ്യങ്ങളിലെ കൃഷി മന്ത്രിമാർ അപലപിച്ചു. ‘എല്ലാവരും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിപണികൾ അടയ്ക്കാനോ തുടങ്ങിയാൽ, അത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കും’ ജർമ്മൻ കാർഷിക മന്ത്രി സെം ഓസ്ഡെമിർ സ്റ്റട്ട്ഗാർട്ടിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധം കാരണം വിതരണക്ഷാമം ബാധിച്ച രാജ്യങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യയുടെ തീരുമാനം. ഈ നിർണായക ഘട്ടത്തിൽ, ഉല്പന്ന വിപണിയിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്ന നിയന്ത്രണ നടപടികൾ സ്വീകരിക്കരുതെന്ന് ലോക രാജ്യങ്ങളോട് ജി7 മന്ത്രിമാർ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Wheat export sus­pen­sion: G7 coun­tries condemn

You may like this video also

Exit mobile version