Site iconSite icon Janayugom Online

ഗോതമ്പ് ഉല്പാദനം ഇടിയും

രാജ്യത്തെ ഗോതമ്പ് ഉല്പാദനത്തില്‍ മൂന്നു ശതമാനം ഇടിവുണ്ടാകുമെന്ന് കേന്ദ്രം. ഗോതമ്പ് ഉല്പാദിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത ഉഷ്ണതരംഗം ഗോതമ്പ് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. 10.9.59 ദശലക്ഷം ടണ്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഗോതമ്പ് ഉല്പാദനം. ഇത് മൂന്ന് ശതമാനം കുറഞ്ഞ് 106.41 ദശലക്ഷമാകുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.

തുടർച്ചയായ അഞ്ച് വർഷത്തെ റെക്കോർഡ് വിളവെടുപ്പിന് ശേഷമാണ് ഏറ്റവും കുറഞ്ഞ ഉല്പാദനം റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഉല്പാദനത്തില്‍ ഇടിവുണ്ടായത്.

രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ കേന്ദ്രം ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യത്തിന്റെയും അയല്‍രാജ്യങ്ങളുടേയും ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞിരുന്നു.

ഉല്പാദം കുറ‍ഞ്ഞതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ നല്‍കിയിരുന്ന ഗോതമ്പ് വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

Eng­lish summary;Wheat pro­duc­tion will decline

You may also like this video;

Exit mobile version