Site iconSite icon Janayugom Online

പാലക്കാട് ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതി എവിടെയെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി കേന്ദ്രം

പാലക്കാട് ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതി എവിടെയെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി കേന്ദ്രം.
ജില്ലയിലെ നൂറു കണക്കിന് ഗുണഭോക്താക്കളാണ് പ്രധാനമന്ത്രിയുടെ 2022ലെ വാഗ്ദാനമായ എല്ലാവർക്കും പാർപ്പിടം എന്ന പ്രഖ്യാപനം കാത്തിരിക്കുന്നത്. 2016 ഏപ്രിൽ 1 മുതൽ ആയിരുന്നു ഈ കേന്ദ്ര ഭവനപദ്ധതി നടപ്പിലായത്. തുടക്കത്തിൽ പിഎംഎവൈ എന്ന ഈ പദ്ധതിയുടെ ഗുണം ഏതാനും ചില കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. എന്നതല്ലാതെ 2019 മുതൽ ഓരോ പഞ്ചായത്തിലും നിരവധി കുടുംബങ്ങളാണ് എഗ്രിമെന്റ് വെച്ച് കാത്തിരിപ്പു തുടരുന്നത്. 

ഇവരിൽ പല കുടുംബങ്ങളും പഞ്ചായത്ത് അധികൃതർ സഹായ ഗഡു ഉടനെ ലഭിക്കുമെന്നും വീട് പൊളിച്ചു പണി തുടങ്ങുവാൻ നിര്‍ദേശിച്ച തിനെ തുടർന്ന് പെരുവഴിയിലായവരാണ്. ഇത്തരത്തിൽപെട്ട അഞ്ചോളം കുടുംബങ്ങൾ കൊഴിഞ്ഞാമ്പാറ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വാടക പോലും കൊടുക്കുവാൻ പറ്റാതെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർ സഹായം ഉടനെ കിട്ടുമെന്ന് കരുതി ലോൺ എടുത്തു വീടുപണി തുടങ്ങി കടക്കെണിയിൽ ആയി. 

2019 മാർച്ചിൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആകെ രണ്ടു ലക്ഷ ത്തോളം പിഎംഎവൈ ഗുണഭോക് താക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ പത്തു ശതമാനം പേർക്കും പദ്ധതി ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു പറയപ്പെടുന്നു. ഇത്രയും ഗുണഭോക്താക്കൾ ആനുകൂല്യങ്ങൾ ലഭിക്കാതെ കാത്തിരിപ്പു തുടരുമ്പോൾ തന്നെ വീണ്ടും കഴിഞ്ഞ വർഷം പി എം എ വൈ യുടെ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു നടപടിക്രമങ്ങൾ പൂർത്തീകരിച്ചി ട്ടുമുണ്ട്. ആകെ ലഭിക്കുന്ന 4, ലക്ഷം രൂപ ധന സഹായത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ 1,20, 000 രൂപ മാത്രമാണ് ഒരു വീടിന്റെ യൂണിറ്റ് കോസ്റ്റ് ആയി കണക്കാക്കുന്നത്. ഇതിൽ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.

Exit mobile version