Site iconSite icon Janayugom Online

ഇത് എങ്ങോട്ടാ ഈ പോക്ക്? സ്വർണവിലയില്‍ വീണ്ടും വര്‍ധന

സ്വർണത്തിന്റെ വിലയില്‍ വീണ്ടും കുതിപ്പ്. രാവിലത്തെ വർധനവിന് പുറമെ 440 രൂപ കൂടി വർധിച്ച് 87,440 രൂപ എന്ന റെക്കോർഡിലെത്തി. ഇന്ന് ആദ്യമായാണ് സ്വർണവില 87,000 ൽ എത്തിയത്. സ്വർണം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തിലേക്കാണ് സ്വർണവില വീണ്ടും കുതിക്കുന്നത്. 

രാവിലെയും ഉച്ചയ്ക്കുമായി ആകെ 1,320 രൂപയുടെ വർദ്ധനവാണ് ഒരു പവന്റെ വിലയിലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.വെള്ളിയുടെ വിലയും സ്വർണവിലയ്‌ക്കൊപ്പം കുതിച്ചുയരുകയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങ‍ണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. സ്വർണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയും കുതിച്ചുയരുകയാണ്.

Exit mobile version