Site iconSite icon Janayugom Online

കാപ്പി തിളപ്പിക്കുന്നതിനിടെ തുണിയിൽ നിന്നും തീ പടർന്നു; വീട്ടമ്മയ്ക്ക് ദാരുണാ ന്ത്യം

കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് മരിച്ചത്. കാരാപ്പുഴ സ്വദേശിനിയും മറിയപ്പള്ളിയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന ആളുമായ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് അടുക്കളയിൽ നിന്ന് കാപ്പി തിളപ്പിക്കുകയായിരുന്നു അംബിക. അടുപ്പിനടുത്തുള്ള തുണിയില്‍ നിന്ന് തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version