Site iconSite icon Janayugom Online

യോഗ ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാലയടിച്ചു; പ്രമുഖ നടിക്ക് ദാരുണാ ന്ത്യം, ദൃശ്യങ്ങൾ പുറത്ത്

കടൽത്തീരത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് പ്രമുഖ റഷ്യൻ നടിക്ക് ദാരുണാന്ത്യം. നടി കാമില ബെല്യാറ്റ്സ്കയയാണ് തിരമാലയിൽപ്പെട്ട് മരിച്ചത്. കോ സാമുയി ദ്വീപിൽ വെച്ചാണ് സംഭവം. നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നടി കോ സാമുയി ദ്വീപിൽ എത്തിയത്. തുടർന്ന് കടൽ തീരത്ത് പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പാറക്കെട്ടിലേക്ക് തിരമാല അടിച്ച് വരികയും കാമില തിരയിൽപ്പെട്ട് കടലിലേക്ക് വീഴുകയുമായിരുന്നു.

കാമില കടലിൽ വീണതിന് പിന്നാലെ ചിലർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും തിരയിൽപ്പെട്ട് കാമിലയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ നാല് കിലോമീറ്റർ അകലെ നിന്നാണ് ഇരുപത്തിനാലുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version