Site iconSite icon Janayugom Online

മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി

ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ കണ്‍പോളയില്‍ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി അപകടം. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ട് ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് മീന്‍ പിടിക്കുമ്പോഴാണ് സംഭവം. 

മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്‍ പോളയില്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന എത്തി കട്ടര്‍ ഉപയോഗിച്ചാണ് ചൂണ്ടക്കൊളുത്ത് എടുത്തു മാറ്റിയത്. റെസ്‌ക്യൂ ഓഫീസര്‍മാരായ സജിന്‍, രതീഷ് കെ എന്‍, സുകേഷ്, ഷാജു, ഹോം ഗാര്‍ഡ് പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Exit mobile version